കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

0

കോട്ടയം: കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. നാട്ടകം ചെട്ടിക്കുന്ന്‍ ഭാഗത്ത് തടത്തിൽ പറമ്പിൽ അർജുൻ പ്രസന്നനെയാണ് (24) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

തോമസ് സെബാസ്റ്റ്യനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ സാക്ഷിയായ നിബു തോമസിനെയാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഡിസംബർ എട്ടിന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. മറ്റു പ്രതികളായ അനന്തു പ്രസന്നൻ, റനീഷ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, മണികണ്ഠൻ, കെ.വി. പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply