തൃശൂർ ജില്ലയിൽ പ്രിൻസിപ്പൽ ജില്ല ജഡ്‌ജി പദവിയിൽ ആളില്ലാതായിട്ട് 16 മാസം

0

തൃശൂർ ജില്ലയിൽ പ്രിൻസിപ്പൽ ജില്ല ജഡ്‌ജി പദവിയിൽ ആളില്ലാതായിട്ട് 16 മാസം. ജില്ലയിലെ മൊത്തം കോടതികളുടെ ചുമതല ജില്ല ജഡ്ജിക്കാണ്. ഹൈകോടതിയാണ്‌ പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയെ നിയമിക്കേണ്ടത്‌. ജില്ല ജഡ്‌ജി ഇല്ലാത്തതിനാൽ പല കേസുകളിലും കാലതാമസം നേരിടുന്നെന്നാണ് ആക്ഷേപം.

2000 മു​ത​ലു​ള്ള കൊ​ല​പാ​ത​ക കേ​സ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്‌. ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി​ക്കാ​ണ്‌ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്‌.

ജി​ല്ല​യി​ൽ ഏ​ഴ് കോ​ട​തി സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി 30 കോ​ട​തി​മു​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​യു​ടെ ചു​മ​ത​ല​യാ​ണ് ജി​ല്ല ജ​ഡ്ജി​ക്ക്. കൂ​ടാ​തെ ജാ​മ്യം കേ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കു​ക എ​ന്ന​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്. കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ ഗൗ​ര​വ കേ​സു​ക​ൾ വ​രു​ക ജി​ല്ല ജ​ഡ്ജി​യു​ടെ കോ​ട​തി​യി​ലാ​ണ്.

ഈ ​ചു​മ​ത​ല​യാ​ണ് അ​ധി​ക ചു​മ​ത​ല​യാ​യി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി​ക്ക് ന​ൽ​കി​യ​ത്. ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​തോ​ടെ​യാ​ണ് മു​ൻ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജി സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. 16 മാ​സം പി​ന്നി​ട്ടി​ട്ടും പ​ക​രം ആ​ളെ​ത്തി​യി​ട്ടി​ല്ല. ദീ​ർ​ഘ​കാ​ല​മാ​യി ജി​ല്ല ജ​ഡ്‌​ജി ഇ​ല്ലാ​ത്ത​ത്‌ കേ​സു​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Leave a Reply