പൊതുജനത്തെ കൊള്ളയടിക്കുന്ന ബജറ്റ് രാഷ്ട്രീയ ജനതാദൾ

0

എറണാകുളം : കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രതിസന്ധികൾക്കും വറുതിതികൾക്കും നടുവിൽ നട്ടംതിരിയുന്ന സാധാരണക്കാരനിൽനിന്നും നികുതിയുടെ രൂപത്തിൽ പിടിച്ചു പറിക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാലൻ അവതരിപ്പിച്ചതെന്ന് രാഷ്ട്രീയ ജനതാ സംസ്ഥാന പ്രസിഡണ്ട് അനു ചാക്കോ ,
സമീപകാല ചരിത്രത്തിൽ ഒന്നും ഒരു സർക്കാറുകളും ഇത്രയധികം ജീവിത ഭാരം പൊതുജനങ്ങളുടെ മേലിൽ അടിച്ചേൽപ്പിച്ചിട്ടില്ല, കേരള സർക്കാർ വെള്ളക്കരവും വൈദ്യുതി ചാർജും ബസ് ചാർജ്ജും ഒരുമിച്ച് വർദ്ധിപ്പിച്ചതിന് തൊട്ടുപിറകെയാണ് ജനങ്ങളുടെമേൽ നികുതിയുടെ അധിക ബാധ്യത കൂടി അടിച്ചേൽപ്പിച്ചതെന്നുംഅവർ കുറ്റപ്പെടുത്തി, തുടർഭരണം കിട്ടിയതിനുശേഷം പിണറായി സർക്കാർ സാധാരണ ജനങ്ങളെ മറന്നെന്നും ആവിശ്യസാധന മേഖലകളിൽ അടക്കം പിടിച്ചുനിർത്താൻ പറ്റാത്ത വിലക്കയറ്റം കൂടുമ്പോൾ , പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു ജനത്തെ കൂടുതൽ ദുരിതത്തിൽ ആക്കുന്ന ബജറ്റ് ആണ് സർക്കാർ അവതരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു , ഇതിനെതിരെ കേരളത്തിലുടനീളം അതിശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അനു ചാക്കോ വ്യക്തമാക്കി

Leave a Reply