വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം; വധുവിന് കതിർമണ്ഡപത്തിൽ ദാരുണാന്ത്യം; അതേവേദിയിൽ സഹോദരിയെ താലിചാർത്തി വരൻ

0

അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിലെ സുഭാഷ് നഗർ പ്രദേശത്താണ് വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ വധു മരിച്ചത്. ഭഗവനേശ്വർ ക്ഷേത്രത്തിന് മുൻപിൽ വച്ചായിരുന്നു ദൗർഭാഗ്യകരമായ സംഭവം.

ജിനാഭായ് റാത്തോറിന്റെ മകൾ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അൽഗോട്ടറിന്റെ മകൻ വിശാലും തമ്മിലായിരുന്നു വിവാഹം.വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകകായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഹേതലിന്റെ മരണത്തിൽ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങൾ തുടരാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നൽകി

Leave a Reply