വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

0

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഓട്ടേക ഡ്രൈവര്‍ ഷെരീഫും യാത്രക്കാരിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് പിന്നിലെ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here