സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും ലളിതവും സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍.
വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാർഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്.
ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം മരയ്ക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ചേരുകയായിരുന്നു.ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു.