യുവാവിനെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിനു പിന്നാലെ ആറംഗ സംഘം 2 യുവാക്കളെ ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ചു

0

യുവാവിനെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിനു പിന്നാലെ ആറംഗ സംഘം 2 യുവാക്കളെ ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ചു. കഴിഞ്ഞ 27 ന് രാത്രി പനത്തുറയ്ക്കു സമീപത്തെ സ്വകാര്യ ബാറിനു മുന്നിലെ സർവീസ് റോഡിൽ നടന്ന ആക്രമ സംഭവത്തിൽ 4 പേർ തിരുവല്ലം പൊലീസിന്റെ പിടിയിലായി. 2 പേർ ഒളിവിൽ. പാച്ചല്ലൂർ സ്വദേശികളായ പ്രേംശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെ ആണ് തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ, എസ്ഐമാരായ അനൂപ്, മനോഹരൻ, സിപിഒ രാജീവ്, ഷിജു, ബിജേഷ് എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.

വെള്ളാർ സ്വദേശികളായ ജിത്തുലാൽ(23) വിനു(27) എന്നിവരെ ആണ് ആക്രമിച്ചത്. വിനുവിന്റെ കാലുകൾ സംഘം അടിച്ചൊടിച്ചതായി പൊലീസ് പറഞ്ഞു. ജിത്തുലാലിന് തലയിലാണു സാരമായ പരുക്ക്. പ്രതികളിൽ പ്രേംശങ്കറിന്റെ ജേഷ്ഠൻ ഉണ്ണിശങ്കറിനെ കഴിഞ്ഞ വർഷം ഇതേ സമയത്ത് ആക്രമിച്ചു പരുക്കേൽപ്പിച്ചതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ സംഭവത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. മൺവെട്ടി, കമ്പി എന്നിവയുപയോഗിച്ചാണ് ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply