കല്ലമ്പലം∙ഉത്സവ ആഘോഷ പരിപാടികൾക്ക് ഇടയിൽ യുവതിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. പന്തളം പറന്തൽ പാലത്തടത്തിൽ അഖിൽ പ്രസന്നൻ(34) ആണ് പിടിയിൽ ആയത്.ചൊവ്വ രാത്രി 11ന് മടവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിൽ ആണ് മടവൂർ സ്വദേശിയായ യുവതിക്ക് നേരെ പ്രതി ആക്രമണം നടത്തിയത്.
ഇത് തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെയും പ്രതി ആക്രമിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. പള്ളിക്കൽ ഇൻസ്പെക്ടർ എസ്.ശ്രീജേഷ്,എസ്ഐ:എം.സഹിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.