ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

0

ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് കള്ളിക്കാട് കെഎസ്എം മൻസിലിൽ അയൂബ് (60) ആണ് മരിച്ചത്. മരുമകന് ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇത് മുതലും പലിശയുമായി വൻ തുക ആയതോടെ ജപ്തി നോട്ടീസും എത്തുകയായിരുന്നു. ഇതോടെയാണ് അയൂബ് ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടിനുള്ളിൽ അയൂബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വന്തം വീട് ഉൾപ്പെടെ വസ്തുവകകൾ ഈടായി നൽകി സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 1.38 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് കാട്ടി കഴിഞ്ഞദിവസം സ്വകാര്യ ബാങ്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അയൂബ് എന്നാണ് ബന്ധുക്കൾ പറയുന്നത്.

Leave a Reply