തലസ്ഥാനത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു

0

തലസ്ഥാനത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ ആറാലുമൂട് സ്വദേശി വിഷ്ണു(22), വടകോട് സ്വദേശി ഗോകുൽ കൃഷ്ണ(23) എന്നിവരാണ് മരിച്ചത്.

കാർ ഡ്രൈവറായ സഞ്ജീവന് ഗുരുതര പരിക്കുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെയ്യാറ്റിൻകര മൂന്നുകല്ലുമൂട് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നെന്നാണ് വിവരം.

Leave a Reply