പുതിയ സ്ലാബ് പ്രകാരം മാസം 62500 രൂപ ശമ്പളം കിട്ടുന്നവര്‍ ഇനി ആദായനികുതി നല്‍കേണ്ടതില്ല

0

പുതിയ സ്ലാബ് പ്രകാരം മാസം 62500 രൂപ ശമ്പളം കിട്ടുന്നവര്‍ ഇനി ആദായനികുതി നല്‍കേണ്ടതില്ല. പുതിയ ബജറ്റിലെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. അതായത് ഏഴു ലക്ഷം രൂപയുള്ള വാര്‍ഷിക വരുമാനത്തിന് ടാക്‌സ് റിബേറ്റ് അടക്കം ആദായനികുതി നല്‍കേണ്ടതില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശമ്പള വരുമാനക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന അര ലക്ഷം രൂപയുടെ അടിസ്ഥാന കിഴിവ് പുതിയ സ്ലാബ് റേറ്റില്‍ നികുതി നല്‍കുന്നവര്‍ക്കു കൂടി ബാധകമാക്കി എന്നതു കൂടി പരിഗണിക്കണം. ഇതുവരെ ഈ ഇളവ് പഴയ സ്ലാബില്‍ മാത്രമാണ് അനുവദിച്ചിരുന്നത്.
ഫലത്തില്‍ ഏഴര ലക്ഷം രൂപ വാര്‍ഷിക ശമ്പള വരുമാനം ഉള്ളവര്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരല്ല. അതായത് 62,500 രൂപ മാസ ശമ്പളം നേടുന്നവര്‍ക്ക് ഇനി ടാക്‌സ് അടയ്‌ക്കേണ്ടി വരില്ലെന്നു കരുതാം. പുതിയ സ്ലാബിലേക്ക് മാറാന്‍ പുതുതലമുറ ശമ്പള വരുമാനക്കാരെ സംബന്ധിച്ച് ഇതും ആകര്‍ഷകമായ ഘടകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here