തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം രാവിലെ 3.30നും 4.30നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ പ്രവേശിച്ചു

0

തിരുവനന്തപുരം: തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം രാവിലെ 3.30നും 4.30നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ പ്രവേശിച്ചു. നിലവില്‍ പടിഞ്ഞാറു-തെക്ക്‌ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദം ഇന്നു രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാനാണ്‌ സാധ്യത. ഇതിന്റെ സ്വാധീനഫലത്താല്‍ സംസ്‌ഥാനത്ത്‌ അടുത്ത മൂന്ന്‌ ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.
ശക്‌തമായ കാറ്റും മോശം കാലാവസ്‌ഥയും

തിരുവനന്തപുരം:ഇന്ന്‌ തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, ഗള്‍ഫ്‌ ഓഫ്‌ മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്‌നാട്‌ തീരം, കാരയ്‌ക്കല്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്‌തമായ കാറ്റിന്‌ സാധ്യതയെന്ന്‌ കേന്ദ്രകാലാവസ്‌ഥാ വകുപ്പ്‌.
ഫെബ്രുവരി മൂന്നിന്‌ ഗള്‍ഫ്‌ ഓഫ്‌ മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്‌നാട്‌ തീരം, കാരയ്‌ക്കല്‍ തീരം, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും, ഫെബ്രുവരി നാലിന്‌ കന്യകുമാരി തീരം അതിനോട്‌ ചേര്‍ന്നുള്ള മാലിദ്വീപ്‌ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്‌തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്‌.

Leave a Reply