കൊച്ചി സിറ്റി പോലീസില്‍ പുതിയ പരിഷ്‌കാരം , എല്ലാ പോലീസുകാരും ഇനി ബീറ്റ്‌ പോലീസ്‌ ഓഫീസര്‍മാരാകും

0


കൊച്ചി: കൊച്ചി സിറ്റി പോലീസില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു. സ്‌റ്റേഷനുകളിലെ എല്ലാ പോലീസുകാരും ബീറ്റ്‌ പോലീസ്‌ ഓഫീസര്‍മാരാകും എന്നതാണു പ്രധാന പരിഷ്‌കാരം. പുതിയ പരിഷ്‌കാരമനുസരിച്ചു സിറ്റി പോലീസിലെ നാലു സബ്‌ഡിവിഷനുകളിലെ മുഴുവന്‍ പോലീസുകാരും സി.ഐമാര്‍, എസ്‌.ഐമാര്‍ എന്നിവരും ബീറ്റ്‌ ഓഫീസര്‍ ഡ്യൂട്ടിയിലേക്കു വരും.
ലഹരി മാഫിയയ്‌ക്കെതിരെ പ്രചാരണവും കുറ്റകൃത്യങ്ങള്‍ തടയുകയുമാണു പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുക, ലഹരിക്കെതിരായ ബോധവല്‍ക്കരണം, ക്രിമിനല്‍ സംഘങ്ങളെ കുറിച്ചുള്ള വിവരശേഖരണം എന്നിവയെല്ലാം ബീറ്റ്‌ ഓഫീസര്‍മാര്‍ നിര്‍വഹിക്കണം. നേരത്തെ കാര്യക്ഷമമായി നടത്തിയിരുന്നതാണെങ്കിലും പിന്നീട്‌ ബീറ്റ്‌ പോലീസിംങ്‌ നിന്നു പോയിരുന്നു.
ഡി.സി.പി: എസ്‌. ശശിധരന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്‌ഥരും അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ജി.ഡി. ചാര്‍ജ്‌, കേസ്‌ അന്വേഷണങ്ങള്‍, പാറാവ്‌ ഡ്യൂട്ടികള്‍ക്കുശേഷം ബീറ്റ്‌ പോലീസ്‌ ഡ്യൂട്ടി കൂടി വരുന്നതോടെ ജോലിഭാരം കൂട്ടുമെന്നാണു പോലീസ്‌ അസോസിയേഷന്റെ വാദം.

Leave a Reply