അങ്കമാലി – ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിതേടി ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു

0

അങ്കമാലി – ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിതേടി ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു. കേരളത്തിലെ ജനപ്രതിനിധികളുമായും വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും ഡീന്‍ ആവശ്യപെട്ടു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ഇക്കുറി കേന്ദ്ര ബജറ്റില്‍ റെക്കോര്‍ഡ് തുകയാണ് റെയില്‍വേ വികസനത്തിനായി മാറ്റി വച്ചിരിക്കുന്നത്. മന്ത്രിയുടെ ഭാഗത്ത്‌നിന്നും അനുകൂല പ്രതികരണം ഉണ്ടായെന്ന് ഡീന്‍ പറഞ്ഞു. വന്ദേഭാരത് അടക്കം ട്രെയിനുകളുടെ ആധുനീകരണവും, പുതയ പാതകള്‍ നിര്‍മ്മിക്കലും ബലപ്പെടുത്തലുകളും തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇക്കൊല്ലം മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇതിനൊപ്പം അങ്കമാലി ശബരി പാതയും, ആലപ്പുഴ – എറണാകുളം , തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കല്‍ പദ്ധതികളും പരിഗണിക്കപ്പെടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Leave a Reply