ചെങ്കോട്ടയ്‌ക്ക് സമീപം മലയാളി റെയില്‍വെ ജീവനക്കാരിയായ യുവതിക്കു നേരെ ക്രൂരമായ ആക്രമണം

0

കൊല്ലം: ചെങ്കോട്ടയ്‌ക്ക് സമീപം മലയാളി റെയില്‍വെ ജീവനക്കാരിയായ യുവതിക്കു നേരെ ക്രൂരമായ ആക്രമണം. തെങ്കാശിയില്‍ നിന്ന്‌ 20 കിലോമീറ്റര്‍ അകലെ പാവൂര്‍ഛത്രത്തിലാണ്‌ കൊല്ലം സ്വദേശിനിയായ റെയില്‍വെ ഗേറ്റ്‌ ജീവനക്കാരി ആക്രമിക്കപ്പെട്ടത്‌. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുനെല്‍വേലി റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും ഒന്‍പതിനും ഇടയിലായിരുന്നു സംഭവം. ഗേറ്റ്‌ കീപ്പറുടെ മുറിയില്‍ ഫോണ്‍ ചെയ്യുന്നതിനിടെ പിന്നില്‍ക്കൂടി എത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സ്വര്‍ണം എടുത്തിട്ട്‌ തന്റെ ജീവന്‍ തിരികെത്തരണമെന്ന്‌ അക്രമിയില്‍ നിന്ന്‌ രക്ഷപ്പെടാനായി യുവതി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ എടുത്ത്‌ അയാള്‍ യുവതിയുടെ തലയ്‌ക്ക് അടിച്ച ശേഷം കടന്നുപിടിക്കുകയും വലിച്ചിഴയ്‌ക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ സര്‍വ ശക്‌തിയുമെടുത്ത്‌ അക്രമിയെ തള്ളിമാറ്റി യുവതി പുറത്തേക്കു ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശി-തിരുനെല്‍വേലി പാതയിലെ ഒറ്റപ്പെട്ട പ്രദേശമായ പാവൂര്‍ഛത്രത്തിലാണ്‌ ഈ റെയില്‍വെ ഗേറ്റ്‌. അക്രമിയെ പിടികൂടാനുള്ള തെരച്ചില്‍ ആരംഭിച്ചതായി തെങ്കാശി പോലീസ്‌ പറഞ്ഞു.

Leave a Reply