വ്യക്‌തത തേടി ആദായനികുതി വകുപ്പ്‌; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

0


കൊച്ചി: ആദായനികുതി വകുപ്പ്‌ ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു. രണ്ടുമാസം മുമ്പു നടത്തിയ റെയ്‌ഡിന്റെ ഭാഗമായിട്ടാണ്‌ ആദായനികുതി വകുപ്പ്‌ മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്‌.
ചില സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്നു വ്യക്‌തത തേടിയെന്ന്‌ ഐ.ടി. വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്തെ സ്വത്തുവകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്‌. നിര്‍മാതാവ്‌ ആന്റണി പെരുമ്പാവൂരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്‌.
മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക്‌ അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പു പരിശോധിക്കുന്നുണ്ട്‌. രണ്ടുമാസം മുമ്പു നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണു ശേഷിക്കുന്നവരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത്‌.

Leave a Reply