ബെല്‍റ്റിലെ ബക്കിളിന്റെ രൂപത്തില്‍ സ്വര്‍ണം കടത്തി; പിടിയിലായി

0


നെടുമ്പാശേരി: ബെല്‍റ്റിലെ ബക്കിളിന്റെ രൂപത്തില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന്‌ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഐ.എക്‌സ്‌. 434 വിമാനത്തില്‍ വന്ന തൃശൂര്‍ സ്വദേശി നിഷാദില്‍നിന്നാണ്‌ 407.85 ഗ്രാം സ്വര്‍ണം പിടികൂടിയത്‌. ഇയാളില്‍നിന്ന്‌ ഒരു സ്വര്‍ണമാലയും കണ്ടെടുത്തിട്ടുണ്ട്‌.

Leave a Reply