പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ രണ്ട്‌ യുവാക്കള്‍ അറസ്‌റ്റില്‍

0


അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍. പത്താംമൈല്‍ ദേവിയാര്‍ കോളനി അല്ലിമൂട്ടില്‍ മിഥിന്‍ (27), കൊരങ്ങാട്ടി കണ്ടത്തിന്‍കരയില്‍ കൃഷ്‌ണമൂര്‍ത്തി (25) എന്നിവരാണ്‌ പിടിയിലായത്‌. പ്ലസ്‌ ടു വിദ്യാര്‍ഥിനിയെ പലപ്പോഴായി പ്രതികളുടെ വീടുകളിലേക്ക്‌ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
പെരുമാറ്റത്തിലും മറ്റും പെണ്‍കുട്ടിയിലുണ്ടായ മാറ്റത്തിലും സംശയം തോന്നിയ മാതാവ്‌ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ ഏഴു മാസം ഗര്‍ഭിണിയാണെന്നറിയുന്നത്‌. സി.ഐ: ക്ലീറ്റസ്‌ കെ ജോസഫ്‌, എസ്‌.ഐ: കെ.എം സന്തോഷ്‌, എസ്‌.സി.പി.ഒമാരായ ഷാജി, അജിത്ത്‌എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here