കഞ്ചാവുമായി നേപ്പാള്‍ സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍

0


ചെങ്ങന്നൂര്‍: എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ ഫോഴ്‌സിന്റെ ഭാഗമായി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി നേപ്പാള്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. ഇവരില്‍ നിന്നും 2.146 കിലോ കഞ്ചാവ്‌ പിടികൂടി.
കുറ്റൂര്‍ സ്വദേശി സതീഷ്‌(37), നേപ്പാള്‍ സ്വദേശി ടിക്കാറാം പൊഖ്രറല്‍(26), മുളക്കുഴ സ്വദേശി ശ്രീകുമാര്‍(45) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സതീഷിന്റെ പക്കല്‍ നിന്നും 1.046 കിലോ കഞ്ചാവും ടിക്കാറാമില്‍ നിന്നും 1.1 കിലോ കഞ്ചാവുമാണ്‌ പിടികൂടിയത്‌. റേഞ്ച്‌ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി.പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.ഇ.ഒമാരായ ജി.രാജീവ്‌, അജീഷ്‌കുമാര്‍, ജി.ശ്യാം, ജി.ദീപു, വി.വിനീത്‌, എച്ച്‌.താജുദീന്‍, ബി.വിജയലക്ഷ്‌മി എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here