ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍

0


രാജകുമാരി: സേനാപതി വട്ടപ്പാറ കാറ്റൂതിയിലെ അമ്പലത്തില്‍ ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികളെ ഉടുമ്പന്‍ചോല പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചെമ്മണ്ണാര്‍ സ്വദേശി അരുണ്‍ (22), വട്ടപ്പാറ സ്വദേശി അബിന്‍ (21), കാറ്റൂതി സ്വദേശി വിഷ്‌ണു (27) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കാറ്റൂതി സ്വദേശി മുരുകനെ(44)യാണ്‌ കഴിഞ്ഞ ദിവസം വാക്കത്തികൊണ്ടു പ്രതികള്‍ വെട്ടിയത്‌. അറസ്‌റ്റിലായ പ്രതികള്‍ക്കൊപ്പം അഞ്ചു പേര്‍ കൂടിയുണ്ടായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ഇവര്‍ ഒളിവിലാണ്‌. മുന്‍വൈരാഗ്യമാണ്‌ ആക്രമണ കാരണം. ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ മുരുകന്‍ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. പ്രതികളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply