കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ സി.പി.എം സസ്‌പെന്‍ഡ്‌ ചെയ്‌ത എ.ഷാനവാസ്‌ ഭൂമി തട്ടിപ്പു കേസിലും പ്രതി

0


ആലപ്പുഴ: കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ സി.പി.എം സസ്‌പെന്‍ഡ്‌ ചെയ്‌ത ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എ.ഷാനവാസ്‌ ഭൂമി തട്ടിപ്പു കേസിലും പ്രതി.
ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ വി.ബി.ഗോപിനാഥന്‌ അവകാശപ്പെട്ട ചാത്തനാട്ടെ 16 സെന്റ്‌ ഭൂമി വ്യാജ പട്ടയവും വ്യാജ ആധാരവും തരപ്പെടുത്തി തണ്ടപ്പേരു തിരുത്തി അനില്‍കുമാര്‍, തങ്കമണി, ഷാനവാസ്‌ എന്നിവര്‍ ചേര്‍ന്ന്‌ 70,41,500 രൂപയ്‌ക്ക്‌ വിറ്റുവെന്നതാണ്‌ കേസ്‌. 2022 ജനുവരിയില്‍ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ ആലപ്പുഴ ചീഫ്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതു ഷാനവാസ്‌ ആണെന്നാണു വിവരം.
കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ ഷാനവാസ്‌ ഹാജരാക്കിയ വാടക കരാറിന്റെ രേഖകളില്‍ നിരവധി പൊരുത്തക്കേടുകള്‍ നിലനില്‍ക്കുകയും വ്യാജമാണെന്നു വ്യാപക ആക്ഷേപം ഉയരുകയും ചെയ്യുന്നതിനിടയിലാണു സര്‍ക്കാര്‍ ഓഫീസുകളിലടക്കം തിരിമറി നടന്ന തട്ടിപ്പു പുറത്തു വരുന്നത്‌.
നഗ്‌നതാപ്രദര്‍ശനത്തിന്റെ പേരില്‍ സി.പി.എം പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗമായിരുന്ന എ.പി.സോണ മുമ്പു സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നതായും ആരോപണമുണ്ട്‌.

Leave a Reply