ബൂസ്റ്റർ ഡോസായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവൊവാക്‌സിൻ നൽകുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നൽകി

0

ന്യൂഡൽഹി: ബൂസ്റ്റർ ഡോസായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവൊവാക്‌സിൻ നൽകുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നൽകി. കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്‌സിൻ നൽകിയ മുതിർന്നവർക്കാണ് ഒരു ബൂസ്റ്റർ ഡോസായി കോവൊവാക്‌സിൻ നൽകുന്നത്.

വിദഗ്ധ സമിതിയുടെ ശുപാർശയെ തുടർന്നാണ് ഡി.സി.ജി.ഐയുടെ അംഗീകാരം. 18 വയസ്സും അതിൽ കൂടുതലുമുള്ളവർക്കുള്ള കോവൊവാക്സ് ബൂസ്റ്റർ ഡോസായി നൽകാൻ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിങ് ഡി.സി.ജി.ഐക്ക് കത്തയച്ചിരുന്നു.

Leave a Reply