ശബരിമലയിലെ അരവണപ്രസാദ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌ ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയെന്ന്‌ ലാബ്‌ റിപ്പോര്‍ട്ട്‌

0

ശബരിമലയിലെ അരവണപ്രസാദ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌ ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയെന്ന്‌ ലാബ്‌ റിപ്പോര്‍ട്ട്‌.
കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്‌ക്കയാണ്‌ അരവണ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നതെന്നാണ്‌ കണ്ടെത്തല്‍. തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
ഏലയ്‌ക്കാ വിതരണം സംബന്ധിച്ച്‌ അയ്യപ്പാ സ്‌പൈസസ്‌ കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം. ലാബ്‌ പരിശോധനാ റിപ്പോര്‍ട്ടടക്കം ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും.
എന്നാല്‍ ലാബ്‌ റിപ്പോര്‍ട്ടില്‍ ആശങ്കവേണ്ടെന്നും നിലയ്‌ക്കലിലെ ലാബില്‍ പരിശോധിച്ചശേഷമാണ്‌ ഏലയ്‌ക്ക ഉപയോഗിക്കുന്നതെന്നും ദേവസ്വംബോര്‍ഡ്‌ അറിയിച്ചു. ആരോപണങ്ങള്‍ക്കു പിന്നില്‍ കരാറുകാര്‍ തമ്മിലുള്ള മത്സരമാണെന്നും കോടതിവിധിയനുസരിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ കെ.അനന്തഗോപന്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here