യുവതിയുടെ നേരേ ആസിഡ്‌ ഒഴിച്ച ഭര്‍ത്താവ്‌ അറസ്‌റ്റില്‍

0


വാഴക്കുളം: യുവതിയെ മര്‍ദിച്ച്‌ ആസിഡ്‌ ഒഴിച്ചു പൊള്ളലേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. കാവന എലുവിച്ചിറക്കുന്ന്‌ പാറത്തണ്ടയില്‍ സജീവി(48)നെയാണ്‌ വാഴക്കുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ 16 നു വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ സജീവ്‌ ഭാര്യ മായ(42)യെ മര്‍ദിച്ച ശേഷം ആസിഡ്‌ മുഖത്തു ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയതിനെ തുടര്‍ന്നു കഴുത്തിലും നെഞ്ചിന്റെ ഭാഗത്തുമാണ്‌ ആസിഡ്‌ വീണത്‌. സമീപവാസികള്‍ ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അപകടനില തരണം ചെയ്‌തു. ഇരുവരുടെയും രണ്ടാം വിവാഹമാണ്‌. സജീവന്റെ ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളും മായയുടെ ആദ്യ വിവാഹത്തിലെ ഒരു കുട്ടിയും സംഭവ സമയത്തു സ്‌ഥലത്തുണ്ടായിരുന്നില്ല. വൈകിട്ടു തന്നെ വാഴക്കുളം പോലീസ്‌ പ്രതിയെ പിടികൂടി. മൂവാറ്റുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply