എറണാകുളം റൂറൽ ജില്ലയിൽ ഡിസംബറിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 9946 പേർക്കെതിരെ പോലീസ് നടപടി

0

എറണാകുളം റൂറൽ ജില്ലയിൽ ഡിസംബറിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 9946 പേർക്കെതിരെ പോലീസ് നടപടി. ഗതാഗത സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1173 പേർക്കെതിരെ നടപടി സ്വീകരിച്ചു. യൂണിഫോമില്ലാതെ വാഹന മോടിച്ചതിന് 643, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാത്തതിന് 362, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 146, ഇൻഷൂറൻസില്ലാത്തതിന് 136 എന്നിങ്ങനെയാണ് നടപടികളെടുത്തത്. മൂന്നുപേരുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതിന് 126 പേരാണ് നടപടിക്ക് വിധേയമായത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് 743 പേർക്കെതിരെ കേസെടുത്തു. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷൻ പരിധികളിലും പരിശോധന നടന്നു. പ്രത്യേക സ്ക്വാഡുകൾ രൂപികരിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

Leave a Reply