പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ പീഡനം: പ്രതി അറസ്‌റ്റില്‍

0


വാഴക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ തൊടുപുഴ കാരിക്കോട്‌ മങ്ങാട്ട്‌ വീട്ടില്‍ അഷ്‌റഫി(60)നെ വാഴക്കുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 17 നു രാവിലെ 11 നാണ്‌ കേസിനാസ്‌പദമായ സംഭവം. പെട്ടി ഓട്ടോറിക്ഷയില്‍ പഴം, പച്ചക്കറി എന്നിവ വീടുകളിലെത്തിച്ചു വില്‍ക്കുന്ന ആളാണ്‌ അഷ്‌റഫ്‌. സംഭവസമയത്തു പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു.
ഇയാള്‍ സ്‌നേഹംനടിച്ചു നല്‍കിയ മുന്തിരി വാങ്ങിയ 16 വയസുകാരിയെ പിന്തുടര്‍ന്നു വീടിനുള്ളില്‍ കയറി ഉപദ്രവിക്കുകയായിരുന്നു.
ഭയന്നു പുറത്തേക്കോടിയ പെണ്‍കുട്ടി സമീപവാസിയുടെ വീട്ടില്‍ അഭയംതേടി. അവരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. മൂവാറ്റുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply