‘കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിച്ച ചിലർ അയ്യോ ഇങ്ങനെ വേണമായിരുന്നോ എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട്’; മാധ്യമ പ്രവർത്തകരെ പരിഹസിച്ചു മന്ത്രി വീണ ജോർജ്

0


തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അടുത്ത തവണമുതൽ നോൺ വെജ് ഭക്ഷണവും നൽകാൻ സർക്കാർ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ പരിഹസിച്ച് മന്ത്രി വീണാ ജോർജ് രംഗത്തെത്തി.

”കലോത്സവത്തിൽ നോൺ വെജ് വേണ്ടേ? എന്ന് അങ്ങോട്ട് ചോദിച്ചും ഹെഡ്‌ലൈൻ ആക്കിയും കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിച്ച ചിലർ അയ്യോ ഇങ്ങനെ വേണമായിരുന്നോ എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട്” എന്നാായിരുന്നു വീണാ ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഉൾപ്പെടുത്തിയതും പഴിയിടം മോഹനൻ നമ്പൂതിരിയുടെ ഊട്ടുപുരയും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചതിന് പിന്നാലെയായിരുന്നു സ്‌കൂൾ കലോത്സവത്തിൽ സർക്കാർ നോജ് വെജ് ഭക്ഷണം ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here