സൈനികൻ കിളിമാനുരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പുളിമാത്ത് സ്വദേശി 25കാരൻ ആരോമൽ ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഹാരാഷ്ട്ര നാസിക്കിലെ സൈനികനാണ് ആരോമൽ. ആരോമലിന്റെ അച്ഛൻ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. അച്ഛനെ കാണാൻ നാട്ടിലെത്തിയതാണ് ആരോമൽ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കളും സൈനികരും ചേർന്ന് ഏറ്റുവാങ്ങും. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.