വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആറുപേര്‍ ആശുപത്രിയില്‍

0

വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആറുപേര്‍ ആശുപത്രിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്തെ ആതുരാശ്രമം ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിന്‍റെ കാന്‍റീന്‍ നഗരസഭ അടപ്പിച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ലി​ലെ മൂ​ന്നു പേ​രെ ശാ​രീ​രീ​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി ഛര്‍​ദി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. നി​ല​വി​ല്‍ ആ​റു​പേ​രും ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ലാ​ബ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​ശേ​ഷ​മേ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply