പാറശ്ശാല വോൾവോ ബസിൽ ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ കടത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി

0

തിരുവനന്തപുരം: പാറശ്ശാല വോൾവോ ബസിൽ ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ കടത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. പ്രാവച്ചമ്പലം ചന്തക്കു സമീപം വിഷ്ണു(30), കരിക്കകം ക്ഷേത്രത്തിനു പുറകിൽ പുതുവൽ പുത്തൻ വീട്ടിൽ വിജിത്ത് (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്‌പെക്ടർ വി എൻ മഹേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘമാണ് പിടിയിലായത്. വിപണിയിൽ വൻ വിലയുള്ള ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ വില്പന നടത്താൻ വേണ്ടിയാണ് കൊണ്ടു പോയത്. സ്വകാര്യ വോൾവോ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും.

പിടിച്ചെടുത്ത പാമ്പിനെ ഉൾപ്പടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി. പരിശോധനയിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ ജയചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർ, ആർ അലക്‌സ് എന്നിവർ പങ്കെടുത്തു.

Leave a Reply