കെഎസ്ആർടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്

0

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 121 കോടി അനുവദിച്ച് ധനവകുപ്പ്. ജീവനക്കാരുടെ ശമ്പളത്തിന് 50കോടിയും പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് 71 കോടിയും ഉൾപ്പെടെയാണ് 121കോടി രൂപ അനുവദിച്ചിരിക്കുന്നത്.

വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സാവകാശം വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ആവശ്യം. സർക്കാർ സഹായമില്ലാതെ ഇത്രയും തുക നൽകാൻ നിലവിൽ കെഎസ്ആർടിസിക്ക് ശേഷിയില്ല.

ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2021 ഏപ്രിൽ മുതൽ ഇതുവരെ വിരമിച്ച 1757 ജീവനക്കാരിൽ 1073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here