ഡൽഹിയിൽ നിന്ന് പാട്നയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

0

ഡൽഹിയിൽ നിന്ന് പാട്നയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡിഗോ 6ഇ- 6383 വിമാനത്തിലാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ മൂന്ന് പേർ യാത്രക്കാർക്കും ജീവനക്കാർക്കും നേരെ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് ആരോപണം.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഡൽഹിയിൽ നിന്ന് കയറുമ്പോഴേ ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 80 മിനുറ്റ് നീണ്ട യാത്രയ്ക്കിടയിൽ വീണ്ടും മദ്യപിച്ച ഇവർ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം ബഹളം വെക്കുകയായിരുന്നു. വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചു. തുടർന്ന് സിഐഎസ്എഫിന്റെ സഹായത്തോടെ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് എയർപോർട്ട് പൊലീസിന് കൈമാറി. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാൾ കടന്നുകളഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച സംഭവം ഉണ്ടായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here