കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

0

കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കളമശേരി തേവയ്ക്കൽ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ശ്രീനിവാസനും മകനും വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ പോയ കേബിൾ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് മുന്നോട്ടു പോയതോടെ കേബിൾ പൊട്ടിപ്പോയതുകൊണ്ടാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് ശ്രീനി പറയുന്നു. മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ഇരുട്ടായതിനാൽ കേബിൾ കണ്ടിരുന്നില്ല. പ്രദേശത്ത് തെരുവു വിളക്കുകൾ ഇല്ലാത്തതും അപകടത്തിന് കാരണമായെന്ന് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here