വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നുള്ള തർക്കത്തെത്തുടർന്ന്, കാർ തടയാൻ ബോണറ്റിൽ കയറിയിരുന്ന യുവാവുമായി 3 കിലോമീറ്ററോളം സഞ്ചരിച്ച യുവതി ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

0

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നുള്ള തർക്കത്തെത്തുടർന്ന്, കാർ തടയാൻ ബോണറ്റിൽ കയറിയിരുന്ന യുവാവുമായി 3 കിലോമീറ്ററോളം സഞ്ചരിച്ച യുവതി ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാപാരിയായ ദർശന്റെയും പ്രിയങ്ക എന്ന യുവതിയുടെയും കാറുകൾ കൂട്ടിയിടിച്ചതിനെത്തുടർന്നാണ് തർക്കമുണ്ടായത്.ദർശൻ ബോണറ്റിനു മുകളിൽ കയറിയിരുന്നെങ്കിലും വകവയ്ക്കാതെ പ്രിയങ്ക കാർ മുന്നോട്ടെടുക്കുകയായിരുന്നു. ബോണറ്റിൽ അള്ളിപ്പിടിച്ചു കിടന്ന ദർശനെയും വഹിച്ച് 3 കിലോമീറ്ററോളം ഓടിച്ചു.

പിന്നാലെ യുവാവിന്റെ സുഹൃത്തുക്കൾ സ്‌കൂട്ടറിൽ പിന്തുടർന്ന് ബഹളം വച്ചപ്പോഴാണ് കാർ നിർത്തിയത്. യുവതിക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കാറിന്റെ വിൻഡോ ഗ്ലാസ് തകർത്തെന്നും കയ്യേറ്റം ചെയ്‌തെന്നും യുവതി പരാതിപ്പെട്ടു.

Leave a Reply