വനിതാ സിവിൽ പൊലീസ് ഓഫിസർ ജീവനൊടുക്കാൻ കാരണം സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥന്റെ ശല്യമാണെന്നു ഭർത്താവ്

0

വനിതാ സിവിൽ പൊലീസ് ഓഫിസർ ജീവനൊടുക്കാൻ കാരണം സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥന്റെ ശല്യമാണെന്നു ഭർത്താവ് പരാതി നൽകി. കുമളി സ്റ്റേഷനിലെ സിപിഒ വാഗമൺ നല്ലതണ്ണി സ്വദേശിനി മെർലിന്റെ മരണത്തെപ്പറ്റി ഭർത്താവ് പ്രഭു സിങ് ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

വാഗമൺ പൊലീസ് സ്റ്റേഷനിൽ മെർലിൻ ജോലി ചെയ്തിരുന്ന സമയത്ത് മെർലിന്റെ സഹപ്രവർത്തകനെതിരെ പ്രഭു സിങ് പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്കും മെർലിനെ കുമളിയിലേക്കും സ്ഥലം മാറ്റിയിരുന്നു.പിന്നാലെയായിരുന്നു മെർലിന്റെ ആത്മഹത്യ.

കുമളി പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന മെർലിൻ ഗീത വീട്ടിൽ നിന്നു ജോലിക്കായി ബസിൽ വരുന്നതിനിടെ താൻ വിഷം കഴിച്ചതായി സുഹൃത്തായ സിവിൽ പൊലീസ് ഓഫിസറെ ഫോണിൽ അറിയച്ചത്. ഉടൻ തന്നെ പൊലീസെത്തി ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മരണം.

വിഷം ഉള്ളിൽച്ചെന്ന നിലയിൽ മെർലിനെ നവംബർ 29നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 4നു മരിച്ചു.കുടുംബപ്രശ്‌നങ്ങളാണു കാരണമെന്നാണു പ്രാഥമിക സൂചനകളെന്നു പൊലീസ് പറഞ്ഞിരുന്നു.എന്നാൽ മരണത്തിനു ഒരുമാസത്തിനിപ്പുറമാണ് ഭർത്താവിപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്‌

Leave a Reply