ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാളെ മുതല്‍ മഴ സാധ്യത

0


കൊച്ചി : ഈ വര്‍ഷത്തെ ആദ്യത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്തു. ഇതിന്റെ സ്വാധീനത്തില്‍ 30 മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും ഒന്നു മുതല്‍ പരക്കെ ശക്‌തിയേറിയ മഴയ്‌ക്കും സാധ്യതയെന്നു കാലാവസ്‌ഥാ ഗവേഷകര്‍ അറിയിച്ചു.
ഏതാനും ദിവസം മുമ്പു രൂപമെടുത്ത ചക്രവാതച്ചുഴിയാണ്‌ ശക്‌തിപ്രാപിച്ചു ന്യൂനമര്‍ദമായി മാറിയത്‌. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയോടു ചേര്‍ന്നു രൂപമെടുത്ത ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ദിശയില്‍ സഞ്ചരിച്ച്‌ രണ്ടു ദിവസത്തിനുള്ളില്‍ ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തിന്‌ അടുത്തെത്തും.
ബംഗാള്‍ ഉള്‍ക്കടലില്‍ ആഗോള മഴപ്പാത്തിയായ എം.ജെ.ഒ. (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍)യുടെ സാന്നിധ്യം ശക്‌തമായതുകൊണ്ട്‌ ന്യൂനമര്‍ദം ശക്‌തമാകാന്‍ സാധ്യതയുണ്ടെന്നാണു നിഗമനം.
ദക്ഷിണ-മധ്യ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്‌തമായേക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ്‌ തീരമേഖലകളില്‍ മേഖലകളില്‍ കടല്‍ക്ഷോഭമോ കാറ്റിനോ സാധ്യതയില്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന്‌ വിലക്കില്ല. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here