രമേശ്‌ ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി

0


തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും അനിത രമേശിന്റെയും മകന്‍ രമിത്‌ ചെന്നിത്തലയും തിരുവനന്തപുരം പട്ടം മാര്‍വള്ളില്‍ ഹൗസില്‍ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മകള്‍ ജുനിറ്റാ മറിയം ജോണും വിവാഹിതരായി.
ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്‌, എം.ബി. രാജേഷ്‌, കെ.എന്‍. ബാലഗോപാല്‍, പി. പ്രസാദ്‌, ആന്റണി രാജു, സജി ചെറിയാന്‍, ജി.ആര്‍. അനില്‍, റോഷി അഗസ്‌റ്റിന്‍, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, മുന്‍ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, സുബോധ്‌ കാന്ത്‌ സഹായ്‌, തങ്കബാലു, ജി.കെ. വാസന്‍, ഒ. രാജഗോപാല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രി വി. നാരായണസാമി, അര്‍ജുന്‍ മോഠ്‌വാഡിയ, സാദിഖലി ശിഹാബ്‌ തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.പി. ജയരാജന്‍, കാനം രാജേന്ദ്രന്‍, സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ ബസേലിയസ്‌ ക്ലിമ്മീസ്‌ കാതോലിക്കാ ബാവ, കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, ബിഷപ്‌ ജോസഫ്‌ മാര്‍ ബര്‍ണബാസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, ഏബ്രഹാം മാര്‍ പൗലോസ്‌, സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി, സ്വാമി സൂക്ഷ്‌മാനന്ദ, ജമാ അത്ത്‌ അമീര്‍ അബ്‌ദുള്‍ അസീസ്‌, അസിസ്‌റ്റന്റ്‌ അമീര്‍ മുജീബ്‌ റഹ്‌മാന്‍, പാളയം ഇമാം ഡോ. സുഹൈബ്‌ മൗലവി, മംഗളം ദിനപത്രം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌, മംഗളം ദിനപത്രം മാനേജിങ്‌ എഡിറ്റര്‍ ബിജു വര്‍ഗീസ്‌, ചീഫ്‌ സെക്രട്ടറി വി.പി. ജോയ്‌, ഡി.ജി.പി. അനില്‍ കാന്ത്‌, എം.എ. യൂസഫലി, ഡോ. ബി. ഗോവിന്ദന്‍, അദീബ്‌ അഹമ്മദ്‌, പന്തളം സുധാകരന്‍, എ.പി. അനില്‍കുമാര്‍, വി.ടി. ബല്‍റാം, കുമ്മനം രാജശേഖരന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, ബാലചന്ദ്രമേനോന്‍, മുകേഷ്‌, അശോകന്‍, ബൈജു, ഇന്ദ്രന്‍സ്‌, കൈതപ്രം, രണ്‍ജി പണിക്കര്‍, ടിനി ടോം, നാദിര്‍ഷാ, ഹണി റോസ്‌, ചിപ്പി, പ്രിയങ്ക തുടങ്ങിയവര്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here