കെഎസ്ആർടിസി ബസിനുള്ളിലെ മോഷണം നടത്തിയ നാടോടി യുവതി പിടിയിൽ

0

കെഎസ്ആർടിസി ബസിനുള്ളിലെ മോഷണം നടത്തിയ നാടോടി യുവതി പിടിയിൽ. തമിഴ്‌നാട് സ്വദേശിനി കാമാക്ഷി (40) ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. ഇവർ പല പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളിൽ പ്രതിയാണ് എന്ന് കിളിമാനൂർ പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഉച്ചയോട് കിളിമാനൂരിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു നിലമേൽ പകരുകോണത്ത് കിഴക്കുംകര വീട്ടിൽ സുഭദ്രയുടെ ബാഗിൽ നിന്നും 2500 രൂപ അപഹരിച്ച കേസിലാണ് കാമാക്ഷി പിടിയിലായത്.

പ്രതിയായ കാമാക്ഷിയെ ആറ്റിങ്ങൽ ഡിവൈഎസ്‌പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടർ സനൂജ്, സബ് ഇൻസ്‌പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ സജാന, സിവിൽ പൊലീസ് ഓഫീസർ ശ്രീരാജ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply