ദേശീയപാതകൾ ഉൾപ്പെടെ റോഡുകളിൽ യോഗങ്ങളും റാലികളും നടത്തുന്നത് നിരോധിച്ചുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ, ആന്ധ്രാപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ

0

ദേശീയപാതകൾ ഉൾപ്പെടെ റോഡുകളിൽ യോഗങ്ങളും റാലികളും നടത്തുന്നത് നിരോധിച്ചുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ, ആന്ധ്രാപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. ഹരജി വ്യാഴാഴ്ച അടിയന്തരമായി കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു.

റാലികളും യോഗങ്ങളും സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ജനുവരി 23 വരെ സ്റ്റേ ചെയ്തതായി ആന്ധ്രയുടെ അഭിഭാഷകൻ പറഞ്ഞു. ഉത്തരവ് ചോദ്യംചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണ സമർപ്പിച്ച റിട്ട് ഹരജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും കേസ് ജനുവരി 20ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റുകയും ചെയ്തു. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ഉത്തരവെന്ന് ഹരജിക്കാരൻ വാദിച്ചു.

Leave a Reply