പൊതുവഴിയിൽ മദ്യപിച്ച് കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലറും എസ്എഫ്‌ഐ മുൻജില്ലാ സെക്രട്ടറിയും അറസ്റ്റിലായി

0

ആലപ്പുഴ: പൊതുവഴിയിൽ മദ്യപിച്ച് കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലറും എസ്എഫ്‌ഐ മുൻജില്ലാ സെക്രട്ടറിയും അറസ്റ്റിലായി. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലായത്. എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരും അറസ്റ്റിലായി.

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തിൽ കേസെടുത്ത എടത്വ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.

Leave a Reply