വനിത എസ്‌ഐയെ അക്രമിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു

0

വനിത എസ്‌ഐയെ അക്രമിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബുല്ലയെയാണ് (43) കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.

കയ്പമംഗലം വഴിയമ്പലത്ത് വെച്ച് ശനിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരാം വിധത്തിൽ മിനി ടിപ്പർ ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി പ്രതിയെയും ജീപ്പിൽ കയറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി അക്രമാസക്തനായത്. ജീപ്പിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നത് തടയാനെത്തിയ വനിത എസ്‌ഐ കൃഷ്ണ പ്രസാദിനെ അക്രമിക്കുകയായിരുന്നു. എസ്‌ഐയുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here