കരിപ്പൂരിൽ വിമാനങ്ങൾക്ക് നിയന്ത്രണം

0

കരിപ്പൂരിൽ വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 മുതൽ ആറു മാസത്തേയ്ക്കാണ് നിയന്ത്രണം. രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെയാണ് നിയന്ത്രണം. റൺവേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പകലുള്ള ഷെഡ്യുളുകൾ പുനക്രമീകരിക്കും.

സർവീസുകൾ സംബന്ധിച്ച യാത്രക്കാർ അതത് എയർലൈൻസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഈ മാസം 15നാണ് ജോലി ആരംഭിക്കുക. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിലെ റൺവേ കാർപ്പറ്റിങ് ജോലികൾ ജോലി നടത്തേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here