സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഗോതമ്പിനു പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ

0

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഗോതമ്പിനു പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഗോതമ്പിനു പകരം കേന്ദ്രം നൽകിയ റാഗി സംസ്ഥാനത്ത് എത്തിച്ചശേഷം മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് റേഷൻകടകൾ മുഖേന വിതരണം ചെയ്യുന്നത്.

നിർത്തലാക്കിയ ഗോതമ്പ് പുനഃസ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതമ്പിന് പകരം അനുവദിച്ച റാഗി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കർണാടകയിലെ ഗോഡൗണിൽ നിന്നാണ് എത്തിക്കേണ്ടത്. എന്നാൽ ആദ്യ തവണ കർണാടകയിൽ പോയി റാഗിയുടെ ഗുണനിലവാരം പരിശോധിച്ച സപ്ലൈകോ ഉദ്യോഗസ്ഥർ തൃപ്തി പ്രകടിപ്പിച്ചില്ല. രണ്ടാമതും പോയി പരിശോധന നടത്തി ഗുണനിലവാരം ബോധ്യപ്പെട്ട 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.

LEAVE A REPLY

Please enter your comment!
Please enter your name here