ലഹരിക്കടത്ത്‌: ഷാനവാസിനെതിരേ സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം

0


ആലപ്പുഴ: ലഹരിക്കടത്തുകേസില്‍ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സി.പി.എം. നേതാവുമായ എ. ഷാനവാസിനെതിരേ പോലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണിനു ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം. ഡി.സി.സി. പ്രസിഡന്റ്‌ ബി. ബാബുപ്രസാദും ചില സി.പി.എം പ്രാദേശിക നേതാക്കളും ഷാനവാസിനെതിരേ പരാതി നല്‍കിയിട്ടുണ്ട്‌.
വന്‍ റാക്കറ്റാണ്‌ ലഹരിക്കടത്തിന്‌ പിന്നിലെന്നാണ്‌ പരാതികളില്‍ പറയുന്നത്‌. ആലപ്പുഴ കേന്ദ്രീകരിച്ച്‌ കോടിക്കണക്കിന്‌ രൂപയുടെ ഫണ്ട്‌ ശേഖരണം ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ടെന്നും ചില സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ട റാക്കറ്റിന്‌ പോലീസ്‌ സഹായം ലഭിക്കുന്നുണ്ടെന്നും പരാതികളില്‍ പറയുന്നു. ഷാനവാസിന്റെ ആസ്‌തികള്‍, സാമ്പത്തിക ഇടപാടുകള്‍, ലഹരി- ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധം എന്നിവയാകും സ്‌പെഷല്‍ ബ്രാഞ്ച്‌ പരിശോധിക്കുക.
ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട്‌ മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ്‌ പോലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണത്തിന്‌ തുടക്കമിട്ടത്‌.

Leave a Reply