പഠനത്തിന്റെ മറവില്‍ ആയുധനിര്‍മാണം , ജാഗ്രതാനിര്‍ദേശം സര്‍ക്കാര്‍ വക

0


തിരുവനന്തപുരം : സംസ്‌ഥാന സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌ഥാപനങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങളുടെ മറവില്‍ ആയുധനിര്‍മാണം നടക്കുന്നതായി പോലീസ്‌ റിപ്പോര്‍ട്ട്‌. സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍, ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ട്‌ സ്‌ഥാപനമേധാവികള്‍ക്കു സാങ്കേതികവിദ്യാഭ്യാസ ഡയറക്‌ടറുടെ ചുമതല വഹിക്കുന്ന ഡോ: ടി.പി. ബൈജു ഭായി കത്തയച്ചു.
ധനുവച്ചപുരം ഗവ. ഐ.ടി.ഐ. ലാബില്‍ യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ വാള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വന്നതിനേത്തുടര്‍ന്ന്‌ പോലീസ്‌ വിശദമായ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന്‌, സംഭവം ശരിവച്ച്‌ എ.ഡി.ജി.പി. തലത്തിലുള്ള അന്വേഷണസംഘം സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നടപടിയെടുക്കാന്‍ ഡയറക്‌ടറോടു സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണു ലാബ്‌ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ട്‌ സ്‌ഥാപനമേധാവികള്‍ക്കു ഡയറക്‌ടര്‍ കത്ത്‌ നല്‍കിയത്‌. ലാബ്‌ പ്രവര്‍ത്തനങ്ങള്‍ അധ്യാപകരും ജീവനക്കാരും കൃത്യമായി നിരീക്ഷിക്കണമെന്നാണു നിര്‍ദേശം. നിര്‍ദേശം പാലിക്കുന്നുണ്ടോയെന്നു സ്‌ഥാപനമേധാവി ഉറപ്പുവരുത്തണം.
ധനുവച്ചപുരം ഐ.ടി.ഐയില്‍ നിര്‍മിക്കപ്പെട്ട ഇരുതലമൂര്‍ച്ചയുള്ള വാളിന്‌ 20 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു. സിലബസില്‍ നിര്‍ദേശിക്കുന്ന ഉപകരണങ്ങളേ വിദ്യാര്‍ഥികള്‍ ലാബില്‍ നിര്‍മിക്കാവൂവെന്നാണു ചട്ടം

LEAVE A REPLY

Please enter your comment!
Please enter your name here