അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് കുട്ടികളെ കൂട്ടത്തോടെ പുറത്താക്കി സ്‌കൂൾ ഗേറ്റ് അടച്ചു പൂട്ടി

0

അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് കുട്ടികളെ കൂട്ടത്തോടെ പുറത്താക്കി സ്‌കൂൾ ഗേറ്റ് അടച്ചു പൂട്ടി. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. ഒരുമണിക്കൂറിലധികം നേരം 25 വിദ്യാർത്ഥികളെയാണ് സ്‌കൂളിനുള്ളിലേക്ക് കയറ്റാതെ റോഡിൽ നിർത്തിയത്. സംഭവം വിവാദമായാതോടെ കുട്ടികളെ സ്‌കൂളിൽ കയറ്റി.

വൈകിവരുന്നവരുടെ പേര് രജിസ്റ്ററിൽ എഴുതിയ ശേഷമാണ് പ്രിൻസിപ്പൽ കുട്ടികളെ തിരികെ കയറ്റിയത്. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ. രാവിലെ ഒമ്പത് മണിക്കാണ് സ്‌കൂളിൽ ബെൽ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്തുക്കുട്ടി വർഗീസ് അവകാശപ്പെട്ടു.

ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്‌കൂളിൽ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here