ഫേസ്‌ബുക്കിൽ ആൾമാറാട്ടം നടത്തി ഹണിട്രാപ്പ് കെണിയൊരുക്കി പണം തട്ടിയ പ്രതി അറസ്റ്റിൽ

    0

    ഫേസ്‌ബുക്കിൽ ആൾമാറാട്ടം നടത്തി ഹണിട്രാപ്പ് കെണിയൊരുക്കി പണം തട്ടിയ പ്രതി അറസ്റ്റിൽ. ഫേസ്‌ബുക്കിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയി 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്. തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണു (25)ആണ് സൈബർ പൊലീസിന്റെ പിടിയിലായത്. കോട്ടയം കടത്തുരുത്തി സ്വദേശിയായ യുവാവുമായി ബന്ധം സ്ഥാപിച്ചശേഷം നഗ്‌നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി.

    യുവാവിന്റെ നഗ്‌ന ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 2018 മുതൽ പണം തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. ഇതോടെയാണ് കേസിലെ പ്രതി പിടിയിലായത്. കോട്ടയം സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    2018 മുതൽ കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും വില കൂടിയ മൊബൈൽ ഫോണും, അനുബന്ധ സാധനങ്ങളും വിഷ്ണു തട്ടിയെടുക്കുകയായിരുന്നു. 2018ൽ സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് ഐ.ഡി ഉണ്ടാക്കി കടുത്തുരുത്തി സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ചങ്ങാത്തത്തിലാവുകയുമായിരുന്നു. തുടർന്ന് യുവാവിന് യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നഗ്‌ന വീഡിയോകളും ഫോട്ടോകളും അയച്ച് നൽകുകയും യുവാവിന്റെ നഗ്‌നഫോട്ടോ കൈക്കലാക്കുകയും ചെയ്തു.

    യുവാവിന്റെ നഗ്‌ന ചിത്രങ്ങൾ ലഭിച്ചതിന് പിന്നാലെ വിഷ്ണു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി. നഗ്‌ന ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. ഭീഷണിക്ക് വഴങ്ങി യുവാവ് പണം അയച്ചു കൊടുത്തു കൊണ്ടേയിരുന്നു.

    കഴിഞ്ഞ ദിവസം പ്രതി 15 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം പിടികൂടാൻ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് സൈബർ പൊലീസ് സ്റ്റേഷന് നിർദ്ദേശം നൽകി. സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഫേസ്‌ബുക്കിലെ സ്ത്രീയുടെ ഐ.ഡി യുവാവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇതിനിടയിൽ പണം നൽകാൻ ഒരു ദിവസം താമസിച്ചതിനാൽ 20 ലക്ഷം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സൈബർ പൊലീസ് യുവാവിനെ മുൻനിർത്തി 20 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രതിയെ കുടുക്കുകയായിരുന്നു.

    തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ സമീപം വച്ചാണ് പൊലീസ് വിഷ്ണുവിനെ സാഹസികമായി പിടികൂടിയത്. പൊലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ വ്യാജ ഐഡി വഴി പല ആൾക്കാരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തിട്ടുണ്ട് വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് അവരുടെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇയാളുടെ രീതി.

    LEAVE A REPLY

    Please enter your comment!
    Please enter your name here