മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി വിറകു ശേഖരിച്ചു വരുന്നതിനിടെ അമ്മ പാമ്പുകടിയേറ്റു മരിച്ചു

0

മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി വിറകു ശേഖരിച്ചു വരുന്നതിനിടെ അമ്മ പാമ്പുകടിയേറ്റു മരിച്ചു. കടവത്തുരിലെ കല്ലു വയൽ ചന്ദ്രി (50) യാണ് ബുധനാഴ്‌ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത്. തുടർന്ന് മൃതദേഹം കടവത്തൂരിലെ വീട്ടിൽ കൊണ്ടുവന്ന് സംസ്‌കരിച്ചു.

ചന്ദ്രിയുടെ ഇളയ മകൾ റിംന യുടെ വിവാഹം അടുത്തു തന്നെ നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹത്തിന് അയൽവാസി വിറകു നൽകിയിരുന്നു. ചൊവ്വാഴ്‌ച്ച വൈകുന്നേരം വീട്ടിന്റെ സമീപത്ത് കുറച്ചു കാലമായി കൂട്ടിയിട്ട വിറക് എടുക്കുന്നതിനിടെയാണ് ചന്ദ്രിക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ വീട്ടുകാർ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തലശേരി ഇന്ദിരാഗാന്ധി സഹകരണന്ത ശയിലും പ്രവേശിപ്പിച്ചു. എന്നാൽ രാത്രി ആരോഗ്യ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു

Leave a Reply