വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ

0

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി ഏന്തിവീട്ടിൽ ജംഷീറിനെ (37)യാണ് തിരൂർ ഇൻസ്പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറേക്കരയിലെ സജീവ ലീഗ് പ്രവർത്തകനാണിയാൾ. രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ വിവാഹംകഴിക്കാമെന്നും കട്ടികളെ സംരക്ഷിക്കാമെന്നും പറഞ്ഞ് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കഴിഞ്ഞദിവസം തിരൂരിൽവച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply