ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് കണ്ണൂർ നഗരത്തിലെ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

0

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമിടിച്ച് കണ്ണൂർ നഗരത്തിലെ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം. താണ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന ചാല ചൂളക്കോളനിയിലെ പുത്തൻപുരയിൽ പി പി ചന്ദ്രനാണ് (74 ) മരിച്ചത്. പഴയകാല കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനും പാർട്ടി വളണ്ടീയറുമായിരുന്നു. നഗരത്തിലെ താണയിൽ ചൊവ്വാഴ്ച പുലർചെയാണ് അപകടം നടന്നത്.

ഇന്നലെ അഞ്ചര മണിയോടെ ആശുപത്രിക്ക് മുൻപിൽ വെച്ച് തന്നെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത മിൽമാ ബൂതിൽ ചായ കുടിക്കാൻ റോഡു മുറിച്ചു കടക്കാൻ പുറത്തേക്കിറങ്ങവെയാണ് വാഹനമിടിച്ചത്. ചന്ദ്രന്റോഡിൽ വീഴുന്നത് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ കാണുകയും അദ്ദേഹം ഓടിയെത്തി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം വളപട്ടണത്ത് വെച്ച് പൊലീസ് പിടികൂടി.

തങ്കമണിയാണ് ഭാര്യ. മക്കൾ: ജിനോജ്, ജിഷ്ണ(മിംസ് ഹോസ്പിറ്റൽ). മരുമക്കൾ: സുബിഷ, ഷിജിൻ ( മിംസ് ഹോസ്പിറ്റൽ). മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here